ദുബായ്, ദോഹ എന്നിവിടങ്ങളിൽ രണ്ടാഴ്ച തങ്ങി കുവൈത്തിലേക്ക് വരാം

കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ വിലക്ക്​ ഏര്‍പ്പെടുത്തിയ 31 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ രണ്ടാഴ്​ച താമസിച്ച് ഇ​വിടേക്ക്​ വരാം. ദുബൈ, ദോഹ തുടങ്ങിയ നഗരങ്ങളില്‍ സന്ദര്‍ശക വിസയില്‍ എത്തി രണ്ടാഴ്​ച താമസിച്ച്‌​ കുവൈത്തിലേക്ക്​ വരാന്‍ നിരവധി പ്രവാസികള്‍ ശ്രമിക്കുന്നുണ്ട്​. ട്രാവല്‍ ഏജന്‍സികള്‍ ഇതിനായി പാക്കേജ്​ തയാറാക്കിയിട്ടുണ്ട്​.

വിലക്ക്​ ഏര്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്​ച താമസിച്ച്‌​ ​72 മണിക്കൂര്‍ സമയപരിധിയില്‍ കോവിഡ്​ പരിശോധനയും നടത്തി കുവൈത്തിലേക്ക്​ വരുന്നതിന്​ തടസ്സമില്ലെന്ന്​ അധികൃതര്‍ വ്യക്​തമാക്കി. ഇക്കാര്യത്തില്‍ ഒരു ആശങ്കയുടെയും ആവശ്യം ഇപ്പോള്‍ ഇല്ല.