കുവൈത്തിൽ തട്ടിപ്പ് സന്ദേശം അയച്ച് പലരുടെയും വാട്സ്ആപ് അക്കൗണ്ട് ഹാക്ക് ചെയ്തു. അബദ്ധത്തില്‍ ആറക്ക ഡിജിറ്റ് കോഡ് എസ്.എം.എസ് ആയി നിങ്ങളുടെ നമ്ബറിലേക്ക് അയച്ചുവെന്നും അതൊന്ന് പെെട്ടന്ന് വാട്സ്ആപ് ചെയ്ത് തരുമോ എന്നും അപേക്ഷിച്ചാണ് വാട്സ്ആപ്പില്‍ സന്ദേശം വരുന്നത്. ഇങ്ങനെ അയച്ചുകൊടുത്തവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.
ഹാക്ക് ചെയ്ത നമ്ബറില്‍നിന്ന് അക്കൗണ്ട് ഉടമയുടെ നമ്ബറുകളിലേക്കും സമാനമായ സന്ദേശം അയക്കുന്നുണ്ട്. ‘സുഹൃത്തായതിനാല്‍’ വിശ്വസിച്ച് മറുപടി അയച്ചവരും വഞ്ചിക്കപ്പെട്ടു. യഥാര്‍ഥ സുഹൃത്ത് ഇത് അറിഞ്ഞിട്ടുണ്ടാവില്ല. രാജ്യത്ത് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം ചോര്‍ത്തുന്ന സംഘം സജീവമാണ്. നിരവധി പേര്‍ക്കാണ് പണം നഷ്ടപ്പെട്ടത്.സമ്മാനം ലഭിച്ചെന്നും അക്കൗണ്ട് ബ്ലോക്ക് ആയെന്നും പറഞ്ഞ് വ്യക്തിഗത വിവരങ്ങള്‍ വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്.