കുവൈത്ത് അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ ഭൗതിക ശരീരം ഇന്ന് അമേരിക്കയിൽ നിന്നും കുവൈത്തിൽ എത്തും. കുവൈത്ത് എയർ വെയ്സിന്റെ പ്രത്യേക വിമാനത്തിലാണു അമീറിന്റെ ഭൗതിക ശരീരം എത്തുക. സഹോദരൻ ഷൈഖ് മിഷ് അൽ അഹമ്മദ് അൽ സബാഹും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിക്കും. എന്നാൽ ചടങ്ങിൽ പങ്കെടുക്കുന്നതിനു കർശ്ശന നിയന്ത്രണങ്ങളാണു ഏർപ്പെടുത്തിയിരിക്കുന്നത്. ഭരണ കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കും.