കോവിഡ് : കുവൈത്തിൽ ഇന്ന് രണ്ട് മരണം ; 857 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡിനെ തുടർന്നു ഇന്ന് 2 പേർ കൂടി മരിച്ചു .857 പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 91244 ആയി.

ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്‌ :-

അഹമ്മദി 208
ജഹ്‌റ 115
ഫർവാനിയ 156
ഹവല്ലി 226
കേപിറ്റൽ 152

ഇന്ന് 617 പേരാണു രോഗ മുക്തരായത്‌.