കോവിഡ് : കുവൈത്തിൽ ഇന്ന് 4 മരണം ; 740 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 4 പേർ കൂടി മരിച്ചു . ഇതോടെ രാജ്യത്ത്‌ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 556 ആയി. 740 പേർക്കാണ് ഇന്ന് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത് . ആകെ രോഗ ബാധിതർ 92822 ആയി.

ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്‌:-

അഹമ്മദി 154
ജഹ്‌റ 118
ഫർവാനിയ 150
ഹവല്ലി 181
കേപിറ്റൽ 137

ഇന്ന് 818 പേരാണ് രോഗ മുക്തരായത്‌.