കോവിഡ് : കുവൈത്തിൽ ഇന്ന് ഒരാൾ മരിച്ചു ; 653 പുതിയ കേസുകൾ

കുവൈത്തിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു.653 പേർക്കാണ് ഇന്ന് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. ആകെ കോവിഡ് ‌ ബാധയേറ്റവരുടെ എണ്ണം 93475 ആയി. ഇന്ന് 620 പേരാണു രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 83660ആയി.