കോവിഡ്: കുവൈത്തിൽ ഇന്ന് മൂന്ന് മരണം ; 708 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 3 പേർ മരിച്ചു .ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 563 ആയി. 708 പേർക്കാണ് ഇന്ന് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത് .

ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്‌ :-

അഹമ്മദി 165
ജഹ്‌റ 76
ഫർവാനിയ 157
ഹവല്ലി 189
കേപിറ്റൽ 121

ഇന്ന് 506 പേരാണ് രോഗ മുക്തരായത്‌ .