ഇന്ന് പുതിയ 667 പോസിറ്റീവ് കേസുകൾ; ഒരു മരണം

കുവൈത്തിൽ കോവിഡ് ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു.ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 535 ആയി. 667 പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് . ഇതടക്കം ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 86478 ആയി.

മേഖല തിരിച്ചുള്ള കണക്ക്

അഹമ്മദി 183
ജഹ്‌റ 93
ഫർവാനിയ 125
ഹവല്ലി 136
കേപിറ്റൽ 130

ഇന്ന് 552 പേരാണു രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 78209 ആയി. ആകെ 7734 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 92 ആയി.