കോ വിഡ് : കുവൈത്തിൽ ഇന്ന് 4 മരണം ; 619 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 4 പേർ കൂടി മരിച്ചു . ഇതോടെ രാജ്യത്ത്‌ കോവിഡ് ‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 544 ആയി.619 പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 89582 ആയി.

ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്‌:-

അഹമ്മദി 128
ജഹ്‌റ 73
ഫർവാനിയ 108
ഹവല്ലി 182
കേപിറ്റൽ 128

ഇന്ന് 618 പേരാണു രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 80521ആയി.