കോവിഡ് : കുവൈത്തിൽ ഇന്ന് 7 മരണം : 814 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 7 പേർ കൂടി മരിച്ചു .ഇതോടെ കോവിഡ് ‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 763 ആയി.814 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 123906ആയി. 807 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 114923ആയി. ആകെ 8220പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.