കോവിഡ് : കുവൈത്തിൽ ഇന്ന് 2 മരണം ; 708 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 2പേർ കൂടി മരിച്ചു .ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 746 ആയി.708 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 121635 ആയി. 661 പേർ ഇന്ന് രോഗ മുക്തരായി . തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 121.