മഹാകവി അക്കിത്തം അച്യുതന് നമ്ബൂതിരി അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.55നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 94 വയസായിരുന്നു . രണ്ട് ദിവസം മുമ്ബ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്നാണ് അക്കിത്തത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതിയില്‍ ആശങ്ക ഉളളതിനാല്‍ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. സെപ്തംബര്‍ 24നാണ് അക്കിത്തം അച്യുതന് നമ്ബൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം പുതൂര്‍ പുരസ്കാരവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.
ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയായിരുന്നു അക്കിത്തം. 2008ല്‍ സംസ്ഥാനം അദ്ദേഹത്തെ എഴുത്തച്ഛന് പുരസ്കാരം നല്കി ആദരിച്ചിരുന്നു. 2012ല്‍ വയലാര്‍ പുരസ്ക്കാരം ലഭിച്ചു. പിന്നാലെ രാജ്യം അദ്ദേഹത്തിന് പദ്മശ്രീയും നല്കി. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ ആധുനികതയുടെ തുടക്കങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.