കോവിഡ് : കുവൈത്തിൽ ഇന്ന് 7 മരണം ; 813 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 7 പേർ കൂടി മരണമടഞ്ഞു .ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 721 ആയി.813 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു 118531 ആയി. 718 പേർ ഇന്ന് രോഗ മുക്തരായി. ആകെ 7894 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 130 .