കുവൈത്തിൽ ഇന്ന് 8 മരണം ; 844 പേർക്ക് പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 8 പേർ കൂടി മരിച്ചു .ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 672 ആയി. 844 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 112737ആയി.706 പേരാണു ഇന്ന് രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 104508ആയി.