കുവൈത്തിൽ കോവിഡ് മൂലം ഇന്ന് 5 മരണം; 371 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് മൂലം ഇന്ന് 5 പേർ കൂടി മരിച്ചു .ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 620ആയി. 371 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 106458 ആയി.
537 പേരാണു ഇന്ന് രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 98435 ആയി. ആകെ 7403 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 129.