കോവിഡ് : കുവൈത്തിൽ ഇന്ന് നാല് മരണം ; 532 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 4 പേർ കൂടിമരിച്ചു .ഇതോടെ ആകെ മരണസംഖ്യ 676 ആയി. 532 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ആകെ രോഗ ബാധയേറ്റവരുടെ എണ്ണം 113269 ആയി. 728 പേരാണു ഇന്ന് രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 105236 ആയി. ആകെ 7357 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 139 ആയി