കോവിഡ് : കുവൈത്തിൽ ഇന്ന് 8 മരണം ;746 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 8 പേർ കൂടി മരണമടഞ്ഞു .ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 684 ആയി.746 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ആകെ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 114015 ആയി. 610 പേരാണു ഇന്ന് രോഗ മുക്തരായത്‌ . 7485 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 133 ആയി .