കോവിഡ് : കുവൈത്തിൽ ഇന്ന് 6 മരണം ; 729 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 6 പേർ കൂടി മരിച്ചു .ഇതോടെ കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 690ആയി. 729 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതോടെ രോഗബാധിതരുടെ എണ്ണം 114744 ആയി. 649 പേരാണു ഇന്ന് രോഗ മുക്തരായത്‌ . 7559 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 136 ആയി .