മലയാളി വിദ്യാർത്ഥി കുവൈത്തിൽ മുങ്ങി മരിച്ചു. ആയിഷാ നിവാസിൽ ഇംതിയാസിന്റെ മകൻ മുഹ ഇർഫാൻ ( 14) ആണു കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചത്. മഹബൂലയിൽ ഇന്ന് വൈകീട്ടാണു സംഭവം.മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണു മുഹ ഇർഫാൻ. മാതാവ്: നസീമ. സഹോദരങ്ങൾ: ഇംറാൻ അലി, ഇഹ്സാൻ, ഇസ്ന, അർഷ്.