കോവിഡ് : കുവൈത്തിൽ ഇന്ന് 3 മരണം ; 548 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 3 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് ‌ മരണമടഞ്ഞവരുടെ എണ്ണം 658 ആയി. 548 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതോടെ ആകെ രോഗ ബാധയേറ്റവരുടെ എണ്ണം 111116 ആയി.

ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക് :
ഹവല്ലി 123
അഹമ്മദി 145
ഫർവാനിയ 91
കേപിറ്റൽ 100
ജഹ്റ 89

546 പേരാണു ഇന്ന് രോഗ മുക്തരായത്.‌