കൊവിഡ് പശ്ചാത്തലത്തിൽ ഏര്‍പ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് താഴെ പറയുന്ന വിദേശ പൗരന്മാരരെ ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഇവർക്ക് നിബന്ധനകളോട് കൂടി ഇന്ത്യ സന്ദർശ്ശിക്കാവുന്നതാണെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി ഇറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു.വന്ദേ ഭാരത് മിഷന്, ‘എയര്‍ ബബിള്‍’ സംവിധാനം, ജലപാത തുടങ്ങിയ മാര്‍ഗങ്ങിലൂടെ ഇവർക്ക് ഇന്ത്യയിലെത്താൻ അനുമതി നൽകും.
ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമകൾ, ഏതെങ്കിലും രാജ്യത്തിന്റെ പാസ്പോര്‍ട്ട് കൈവശമുള്ള പിഐഒ കാര്‍ഡ് ഉടമകൾ .ഇതിനു പുറമെ ടൂറിസ്റ്റ് വിസയിലുള്ളവര്‍ ഒഴികെ ഏത് ആവശ്യത്തിനും (ആശ്രിത വിസ ഉള്‍പ്പെടെ) ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദേശ പൗരന്മാരുംഇലക്ട്രോണിക് വിസ (ഇ-വിസ), ടൂറിസ്റ്റ് വിസ, മെഡിക്കല്‍ വിസ എന്നിവ ഒഴികെ നിര്‍ത്തിവച്ച എല്ലാ വിസകളും പുനസ്ഥാപിക്കുവാനും തീരുമാനിച്ചു. നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഏത് രാജ്യത്ത് നിന്നും ഇന്ത്യയിലേക്ക് നേരിട്ട് പ്രവേശിക്കാവുന്നതാണു.
കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള കൊവിഡ് പ്രോട്ടോക്കോളും ക്വാറന്റൈന് ചട്ടങ്ങളും ഇവർ നിര്‍ബന്ധമായി പാലിച്ചിരിക്കണം. വിസയ്ക്കായി www.indianvisaonline.gov.in.എന്ന വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം.