കോവിഡ് : കുവൈത്തിൽ ഇന്ന് 5 മരണം ; 903 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 5 പേർ കൂടി മരിച്ചു.ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 821ആയി.903പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധയേറ്റവരുടെ എണ്ണം 133381ആയി. 842പേർ ഇന്ന് രോഗ മുക്തരായി. ആകെ 8404 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 115ആയി.