കോവിഡ് : കുവൈത്തിൽ ഇന്ന് 3 മരണം ; 787 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 3പേർ കൂടി മരിച്ചു . ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 790 ആയി.787പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കോവിഡ് ബാധയേറ്റവരുടെ എണ്ണം 128080ആയി. 694പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 119080ആയി. ആകെ 8211പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 110ആയി.