കോവിഡ് : കുവൈത്തിൽ ഇന്ന് 4 മരണം ; 773 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 4 പേർ കൂടി മരണമടഞ്ഞു .ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 830ആയി. 773പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 134932ആയി. 688പേർ ഇന്ന് രോഗ മുക്തരായി . ആകെ 8509 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 110ആയി.