കോവിഡ് : കുവൈത്തിൽ ഇന്ന് 4 മരണം ; 489 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 4 പേർ മരണമടഞ്ഞു. 489പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 137329ആയി. 829പേർ ഇന്ന് രോഗ മുക്തരായി. ആകെ 8073പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. ഇവരിൽ 115പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.