കോവിഡ് : കുവൈത്തിൽ ഇന്ന് 6 മരണം ; 556 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 6 പേർ മരണമടഞ്ഞു. 556പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 137885ആയി. 627പേർ ഇന്ന് രോഗ മുക്തരായി. ആകെ 7996പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. ഇവരിൽ 105പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ‌.