കോവിഡ് : കുവൈത്തിൽ ഇന്ന് 2 മരണം ; 402 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 2 പേർ മരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഡിനെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 870ആയി.402പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കോവിഡ് ‌ ബാധയേറ്റവരുടെ എണ്ണം 140795 ആയി. 559പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 133407ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 6518 ആയി.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 75.