കോവിഡ്: കുവൈത്തിൽ ഇന്ന് ഒരാൾ മരിച്ചു ; 330 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് ഒരാൾ മരിച്ചു. ഇതോടെ രാജ്യത്ത്‌ കോവിഡ് ‌ ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 872ആയി.330പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 141547ആയി. 717പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 134750ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 5925.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 80 ആയി.