കോവിഡ് : കുവൈത്തിൽ ഇന്ന് 9 മരണം ; 452 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ‌ ബാധയെ തുടർന്ന് 9 പേർ മരണമടഞ്ഞു. 452പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 138337ആയി. 798പേർ ഇന്ന് രോഗ മുക്തരായി. ആകെ 7641പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. ഇവരിൽ 105പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്