കുവൈത്തിൽ രണ്ട് വ്യത്യസ്ത വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. ഫിഫ്ത് റിങ് റോഡിലാണ് രണ്ട് അപകടവും നടന്നത്. കാര്‍ തലകീഴായി മറിഞ്ഞ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറിനുള്ളില്‍നിന്ന് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ഗുരുതര പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്.
മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം. രണ്ട് കാറുകളും ഒരു ബൈക്കുമാണ് അപകടത്തില്‍പെട്ടത്. ബൈക്ക് യാത്രികരായ രണ്ട് കുവൈത്തികള്‍ മരിച്ചു.ഒരു വിദേശിക്കും ഒരു കുവൈത്ത് പൗരനും ഗുരുതര പരിക്കേറ്റു. മൃതദേഹങ്ങള്‍ ഫോറന്‍സിക് വകുപ്പിന് കൈമാറി.