പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 50 മുതല്‍ 500 ദീനാര്‍ വരെ പിഴ ചുമത്തുമെന്ന് പരിസ്ഥി പബ്ലിക് അതോറിറ്റി. ബീച്ചുകളിലും പാര്‍ക്കുകളിലും മറ്റും എത്തുന്നവര്‍ കുപ്പിയും മറ്റു മാലിന്യങ്ങളും നിർദ്ദിഷ്ഠ പെട്ടികളിൽ തന്നെ ഇടണം.
ഇതിന് പകരം തുറന്ന സ്ഥലങ്ങളിലും റോഡുകളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണതയുണ്ട്. ഇൗ സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. പരിസ്ഥിതി പബ്ലിക് അതോറിറ്റി ബോധവത്കരണ കാമ്ബയിന് ആരംഭിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നതിനെതിരെ പോസ്റ്ററുകള്‍ സ്ഥാപിച്ചു. ബീച്ചുകളിലും മറ്റും സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി ശുചീകരണവും നടക്കുന്നു. നിയമലംഘകര്‍ക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. പരിസ്ഥിതി വകുപ്പിന് വാട്സ്ആപില് പരാതികളും നിര്‍ദേശങ്ങളും അയക്കാന്‍ അധികൃതര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.