ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടന്നിരുന്ന ഓപ്പൺ ഹൗസ് പരിപാടി നവംബര്‍ 25 ബുധനാഴ്ച വൈകിട്ട് 3.30ന് പുനരാരംഭിക്കും. ഓൺ ലൈൻ വഴി ആയിരിക്കും പരിപാടി നടക്കുക. പരിപാടിയിൽ സ്ഥാനപതി സിബി ജോര്‍ജ് പങ്കെടുക്കും.പുതിയ ഇന്ത്യൻ സ്ഥാനപതിയായി സിബി ജോർജ്ജ് ചുമതല ഏറ്റെടുത്ത ശേഷം കഴിഞ്ഞ ഓഗസ്ത് മുതലാണു വർഷങ്ങളായി മുടങ്ങിയിരുന്ന ഓപ്പൺ ഹൗസ് പരിപാടി പുനരാരംഭിച്ചത്. എന്നാൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സെപ്റ്റംബർ മാസത്തിൽ പരിപാടി താൽക്കാലികമായി നിർത്തി വെക്കുകയായിരുന്നു.
എംബസിയിലെ രജിസ്ട്രേഷന് ഡ്രൈവും പൊതുമാപ്പും’ എന്നതാണ് നവംബര്‍ 25ന് നടക്കുന്ന ഓപ്പണ്‍ ഹൗസിലെ വിഷയം. കുവൈത്തിലെ എല്ലാ ഇന്ത്യക്കാര്‍ക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണു.പരിപാടി യിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ
പാസ്പോര്‍ട്ടിലെ പേര്, പാസ്പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, ബന്ധപ്പെടാനുള്ള നമ്പര്‍, കുവൈത്തിലെ വിലാസം, ഓപ്പണ്‍ ഹൗസില്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം തുടങ്ങിയ വിവരങ്ങൾ community.kuwait@mea.gov.inഎന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ച് പേരു റെജിസ്റ്റർ ചെയ്യാവുന്നതാണു. മീറ്റിംഗ് ഐഡിയും മറ്റു വിവരങ്ങളും പിന്നീട് ഇവരെ അറിയിക്കിന്നതാണെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.