കോവിഡ് : കുവൈത്തിൽ ഇന്ന് 4 മരണം ; 718 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 4 പേർ മരിച്ചു. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 833 ആയി.718 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 135650 ആയി. 751പേർ ഇന്ന് രോഗ മുക്തരായി. ആകെ 8473പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. ഇവരിൽ 110 പേർ തീവ്ര പരിചരണ വിഭാഗത്തിലാണു കഴിയുന്നത്‌.

കുവൈത്തിൽ ഇന്ന് വരെ ആകെ കൊറോണ വൈറസ് പരിശോധനക്ക് വിധേയരായവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.