കോവിഡ് : കുവൈത്തിൽ ഇന്ന് മൂന്ന് മരണം ; 322 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 3 പേർ മരണമടഞ്ഞു. 322പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 140056 ആയി. 618പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 132178ആയി. ആകെ 7012പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 86 ആയി.