കോവിഡ് : കുവൈത്തിൽ ഇന്ന് രണ്ട് മരണം ; 209 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധയെ തുടർന്ന് ഇന്ന് 2പേർ മരിച്ചു. ഇതോടെ രാജ്യത്ത്‌ കോവിഡ് മൂലം ‌ മരണമടഞ്ഞവരുടെ എണ്ണം 880ആയി. 209 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കോവിഡ് ‌ ബാധയേറ്റവരുടെ എണ്ണം 142635ആയി. 658പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 137071 ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 4684. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 84 ആയി.