വിദേശ രാജ്യങ്ങൾ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്ക് ഇപ്പോഴും 7 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ നെഗറ്റീവ് ഫലമുണ്ടെങ്കില്‍, വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വറന്റീന്‍ ഒഴിവാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ മാസം ആദ്യം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നെങ്കിലും സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് നിർദ്ദേശം തുടരുവാൻ ആരോഗ്യ വകുപ്പ് തീരുമാനിക്കുകയായിരുന്നു. അതേസമയം, മരണാനന്തര ചടങ്ങുകളില്‍ ഉള്‍പ്പെടെ ആവശ്യ ചടങ്ങുകളിൽ പങ്കെടുക്കേണ്ടവർക്ക് ഇളവുകൾ അനുവദിക്കും.