കോവിഡ് : കുവൈത്തിൽ ഇന്ന് 2 മരണം ; 205 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ‌ ബാധയെ തുടർന്ന് ഇന്ന് 2 പേർ മരിച്ചു. ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 891 ആയി. 205 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊവിഡ് ‌ ബാധയേറ്റവരുടെ എണ്ണം 144369 ആയി. 425 പേർ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ 140035 ആയി.ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 3443. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 81.