കോവിഡ് : കുവൈത്തിൽ ഇന്ന് രണ്ട് മരണം ; 314 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ‌ ബാധയെ തുടർന്ന് ഇന്ന് രണ്ട് പേർ മരിച്ചു. ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 884 ആയി. 314 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കോവിഡ് ‌ ബാധയേറ്റവരുടെ എണ്ണം 143574ആയി. 540പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം138674 ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 4016.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 84.