കോവിഡ് : കുവൈത്തിൽ ഇന്ന് 6 മരണം; 230 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് വൈറസ്‌ ബാധയെ തുടർന്ന് ഇന്ന് 6 പേർ മരിച്ചു. ഇതോടെ രാജ്യത്ത്‌ കോവിഡ് വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 897 ആയി.230പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 144599 ആയി. 306പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 140341 ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 3361 ൽ എത്തി.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 84.