ദമാൻ കമ്പനിയുടെ കീഴിൽ 5 പ്രാഥമിക ശുശ്രൂഷ കേന്ദ്രങ്ങളും 600 പേർക്ക് കിടക്കാവുന്ന ആശുപത്രിയും അടുത്ത വർഷം പ്രവർത്തനമാരംഭിക്കും

കുവൈത്തിൽ വിദേശികളുടെ ആരോഗ്യ പരിപാലനത്തിനായി രൂപീകരിച്ച ദമാൻ കമ്പനിയുടെ കീഴിൽ 5 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളും 600 രോഗികളെ കിടത്തി ചികിൽസിക്കാൻ ശേഷിയുള്ള ആശുപത്രിയും അടുത്ത വർഷാവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. ഡയരക്റ്റർ ബോർഡ്‌ ചെയർമ്മാൻ മുത്‌ലക് ദാമൻ അൽ സനിയയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022 ന്റെ തുടക്കത്തോടെ ഇവയുടെ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ധേഹം പറഞ്ഞു.ഫർവ്വാനിയ ദജീജിൽ തയ്യാറാക്കിയ പുതിയ പ്രാഥമിക കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തമാസത്തോടെ ഇവിടെ രോഗികൾക്ക്‌ ചികിൽസ ലഭ്യമാക്കുന്നതാണു. ആരോഗ്യ മന്ത്രാലയത്തിലെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പ്‌ വരുത്തി കൊണ്ടാകും ദമാന്റെ പ്രവർത്തനം. ഒരാൾക്ക്‌ 130 ദിനാറാണു ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച പ്രതിവർഷ ഫീസ്‌ നിരക്ക്‌.ഇതിനു പുറമേ ഓരോ സന്ദർശ്ശനത്തിനും ഫീസ്‌ ഈടാക്കും.എന്നാൽ ആരോഗ്യ മന്ത്രാലയം അംഗീകരിക്കാത്ത മറ്റു യാതൊരു വിധ അധിക നിരക്കും തങ്ങൾ ഈടാക്കില്ലെന്നും അദ്ദേഹംഅറിയിച്ചു.