കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജനങ്ങളിൽ നിന്ന് പണം ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അതേ സമയം വാക്സിൻ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നൽകുന്ന വാക്സിനെല്ലാം സൗജന്യമായാണ് ജനങ്ങൾക്ക് വിതരണം ചെയ്യുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.