പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് വാര്‍ഡില്‍ േകാണ്ഗ്രസിെന്റ ആര്. രതീഷ് 355 േവാട്ടിന് വിജയിച്ചു.കഴിഞ്ഞ തവണ കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ കല്യോട്ട് വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ഥിയിലൂടെ എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെയാണ് അതേ വാര്‍ഡില്‍ രണ്ട് ചെറുപ്പക്കാര്‍ വെേട്ടറ്റുവീണത്.
കോണ്‍ഗ്രസും സി.പി.എമ്മും തുല്യശക്തികളാണ് പുല്ലൂര്‍ പെരിയയില്‍. ഏറെക്കാലം സി.പി.എം ഭരിച്ച ശേഷം 2010ല്‍ പഞ്ചായത്ത് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍, 2015ല്‍ കോണ്‍ഗ്രസിനുള്ളിലെ സ്ഥാനാര്‍ഥി തര്‍ക്കം കാരണം പല വാര്‍ഡുകളും നഷ്ടപ്പെട്ടു. കോണ്‍ഗ്രസിെന്റ ഹൃദയഭാഗമായ കല്യോട്ട് അഞ്ചാംവാര്‍ഡില്‍ സി.പി.എം നിര്‍ത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥി ജയിക്കുകയായിരുന്നു.