ഫൈസർ പുറത്തിറക്കിയ കോവിഡ് പ്രതിരോധ വാക്സിൻ നാളെ കുവൈത്തിലെത്തും.ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി സജ്ജീകരിച്ച പ്രത്യേക വിമാനം ഇന്ന് പുറപ്പെട്ടു. വിമസ്ന താവളത്തിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്നത് മുതൽ അവിടെ നിന്ന് സംഭരണ കേന്ദ്രങ്ങളിലേക്കും പിന്നീട് കുത്തി വെപ്പ് കേന്ദ്രങ്ങളിലേക്കും എത്തുന്നത് വരെയുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.ആദ്യ ഘട്ടത്തിൽ ആരോഗ്യ രംഗത്തെ മുൻ നിര പ്രവർത്തകർക്കും 55 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമാണു കുത്തി വെപ്പ് നൽകുക. എന്നാൽ കുത്തിവെപ്പ് നിർബന്ധിതമായിരിക്കില്ല.