മുനിസിപ്പാലിറ്റികളിൽ യു ഡി എഫും കോർപറേഷനിൽ എൽ ഡി എഫും മുന്നിൽ

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ എറണാകുളം, എറണാകുളം കോര്‍പറേഷനുകളില്‍ യു.ഡി.എഫാണ് മുന്നിട്ടു നില്‍ക്കുന്നത്. കൊല്ലം കോര്‍പറേഷനില്‍ എല്‍.ഡി.എഫാണ് മുന്നില്‍. മുനിസിപ്പാലിറ്റികളില്‍ 23 വാര്‍ഡുകളില്‍ യു.ഡി.എഫാണ് മുന്നിട്ടു നില്‍ക്കുന്നത്. 17 വാര്‍ഡില്‍ എല്‍.ഡി.എഫും മുന്നിലാണ്.

244 വോ​െ​ട്ട​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങളിലാണ് കൗണ്ടിങ് തുടരുന്നത്. ത​പാ​ല്‍ വോ​ട്ടു​ക​ളാ​ണ്​ ആ​ദ്യം എ​ണ്ണിയത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ഫ​ലം 11 മ​ണി​യോ​ടെ പൂ​ര്‍​ത്തി​യാ​കും. ഉ​​ച്ച​യോ​ടെ ന​ഗ​ര​സ​ഭ​ക​ള്‍ അ​ട​ക്കം മു​ഴു​വ​ന്‍ ഫ​ല​വും വ​രും. 1199 ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ലാ​യി 21,861 വാ​ര്‍​ഡ​​ു​ക​ളി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്. ആകെ പോളിങ്​ 76.18 ശതമാനമാണ്​.

സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ഏ​താ​നും വാ​ര്‍​ഡു​ക​ളി​ല്‍ വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്നി​ട്ടി​ല്ല. 941 ​​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 15,967, 152 ബ്ലോ​ക്കു​ക​ളി​ലാ​യി 2076, 14 ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 331, 86 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലാ​യി 3078 ( ഇ​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​ത്ത മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നി​ല്ല) ആ​റ്​ കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലാ​യി 414 എ​ന്നി​ങ്ങ​നെ​യാ​ണ്​ വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം. മ​ത്സ​രി​ച്ച​ത്​ 74,899 സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍.

ജി​ല്ല​ക​ളി​ലെ കൗ​ണ്ടി​ങ്​ കേ​ന്ദ്ര​ങ്ങ​ള്‍: തി​രു​വ​ന​ന്ത​പു​രം- 16, കൊ​ല്ലം- 16, പ​ത്ത​നം​തി​ട്ട- 12, ആ​ല​പ്പു​ഴ- 18, കോ​ട്ട​യം- 17, ഇ​ടു​ക്കി- 10, എ​റ​ണാ​കു​ളം- 28, തൃ​ശൂ​ര്‍- 24, പാ​ല​ക്കാ​ട്- 20, മ​ല​പ്പു​റം- 27, കോ​ഴി​ക്കോ​ട്- 20, വ​യ​നാ​ട്- ഏ​ഴ്, ക​ണ്ണൂ​ര്‍- 20, കാ​സ​ര്‍​കോ​ട്​ – ഒ​മ്ബ​ത്.