കോവിഡ് ; കുവൈത്തിൽ ഇന്ന് 516 പുതിയ കേസുകൾ 

കുവൈത്തിൽ ഇന്ന് 516 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതടക്കം ഇന്ന് വരെ ആകെ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 1,64,108 ആയി. 516 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം1,56,903ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 6247 ആയി ഉയർന്നു.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 49 ഉം. കോവിഡ് ബാധയേറ്റ് ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല