കോവിഡ് : ലോകത്ത് ആറര ലക്ഷത്തിലധികം പുതിയ കേസുകൾ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണംവർദ്ധിക്കുന്നു. വേള്‍ഡോമീറ്ററിന്റ കണക്കുപ്രകാരം ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം എട്ട് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. 18,74,307 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി പതിനഞ്ച് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികൾ.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,03,75,478 ആയി ഉയര്‍ന്നു.നിലവില്‍ 2,24,557 പേരാണ് ചികിത്സയിലുള്ളത്. 1,50,151 പേര്‍ മരിച്ചു. തൊണ്ണൂറ്റിയൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 96.32 ശതമാനമായി വര്‍ദ്ധിച്ചു.

കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത ബ്രിട്ടനില്‍ രോഗവ്യാപനം രൂക്ഷമാവുകയാണ്. പ്രതിദിനം അമ്ബതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ ഇരുപത്തേഴ് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 76,305 ആയി ഉയര്‍ന്നു.