ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 8.92 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം പിന്നിട്ടു. ഏഴര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 19,20,357 പേര്‍ മരണമടഞ്ഞു.ആറ് കോടി മുപ്പത്തിയൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,04,13,417 .നിലവില്‍ 2,25,449 പേരാണ് ചികിത്സയിലുള്ളത്. ഒന്നരലക്ഷം പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞദിവസം 20,539 പേരാണ് രോഗമുക്തി നേടിയത്.