ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 19,33,457 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി നാല്പത്തി നാല് ലക്ഷം പിന്നിട്ടു.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,04,31,639 ആയി. 1,50,798 പേര് മരിച്ചു. ഇതുവരെ 1,00,56,651 പേര് രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,24,190 ആയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന രോഗികള്‍ 20,000ത്തില്‍ താഴെയും മരണം 300ന് താഴെയുമാണ്.കഴിഞ്ഞ ദിവസം 18,222 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 228 പേര് മരിച്ചു.