ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്ത് കോടി കടന്നു. 21,65,004 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി ഇരുപത്തിയെട്ട് ലക്ഷം പിന്നിട്ടു.
ഇന്ത്യയില്‍ 1,06,90,279 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.73 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.53 ലക്ഷമായി ഉയര്‍ന്നു. 1,03,58,328 പേര് രോഗമുക്തി നേടി.