ലോകത്ത് കോവിഡ് ബാധിതർ 8.49 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി നാല്‍പത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 18,42,771 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി കടന്നു. രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് അമേരിക്ക, ഇന്ത്യ,ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,03,24,631 ആയി ഉയര്‍ന്നു.നിലവില്‍ 2,45,754 പേരാണ് ചികിത്സയിലുള്ളത്. 1,49,471 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം 99 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 96.12 ശതമാനമായി ഉയര്‍ന്നു. ആഗോളതലത്തില്‍ ഏറ്റവുമധികം പേര്‍ രോഗമുക്തി നേടിയത് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.